കണ്ണൂർ- കണ്ണൂരിൽ കാറിന് തീപ്പിടിച്ച് ഗർഭിണിയടക്കം രണ്ടു പേർ മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്താണ് സംഭവം. ഓടിക്കൊണ്ടിരിക്കെയാണ് കാറിന് തീപ്പിടിച്ചത്. കാറിന് പിറികിലുണ്ടായിരുന്നവർ പെട്ടെന്ന് ഇറങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു. മുന്നിൽ ഇരുന്നവരാണ് അപകടത്തിൽ പെട്ടത്. തീ നിമിഷനേരം കൊണ്ട് ആളിപ്പടർന്നു. കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ. ആശുപത്രിയിൽ എത്താൻ മിനിറ്റുകൾ ശേഷിക്കേയാണ് അപകടമുണ്ടായത്. തൊട്ടടുത്തുണ്ടായിരുന്ന ഫയർ ഫോഴ്‌സ് സംഘം കുതിച്ചെത്തിയാണ് തീയണച്ചത്.