കൊച്ചി : കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളുടെ ഇരട്ടക്കൊലപാതക കേസിലെ വിചാരണ ഇന്ന് എറണാകുളം സി ബി ഐ കോടതിയില്‍ ആരംഭിക്കും. സി ബി ഐ അന്വേഷണം നടത്തിയ കേസിലാണ് വിചാരണ ആരംഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ സി പി എം നേതാക്കളും മുന്‍ എം എല്‍ എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമടക്കം 24 പ്രതികളാണുള്ളത്. 270 പേര്‍ വിചാരണയ്ക്കുള്ള സാക്ഷിപ്പട്ടികയിലുണ്ട്.
2019 ഫെബ്രുവരി 17ന് രാത്രി 7.35 ഓടെയാണ് ഇരട്ട കൊലപാതകം നടന്നത്.ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ സി ബി ഐ അന്വേഷണമാവശ്യപ്പട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ഹൈക്കോടതിയേയും, സുപ്രിംകോടതിയേയും സമീപിക്കുകയായിരുന്നു. സി ബി ഐ തിരുവനന്തപുരം യൂണിറ്റിലെ ഡി വൈ എസ് പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ക്കുകയും. 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു മൂന്നു പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങി. സി ബി ഐ 10 പേരെകൂടി പ്രതിചേര്‍ക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യൂകയും ചെയ്തു. 11 പ്രതികള്‍ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും അഞ്ച് പ്രതികള്‍ എറണാകുളം കാക്കനാട് ജയിലിലുമാണ്. നാല് വര്‍ഷത്തോളമായി 11 പ്രതികള്‍ ജയിലിലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)