Sorry, you need to enable JavaScript to visit this website.

ബസുകളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്ന പദ്ധതിക്ക് തുടക്കം

റിയാദ് - സ്‌കൂൾ ബസുകളുടെയും പ്രത്യേക മേഖലയിൽ പ്രവർത്തിക്കുന്ന ബസുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം ഇന്നലെ മുതൽ നടപ്പാക്കിത്തുടങ്ങിയതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഗതാഗത സുരക്ഷ പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും നിയമസാധുത ഉറപ്പു വരുത്താനും ഇത് സഹായിക്കും. അതോറിറ്റി നിർണയിച്ച സാങ്കേതിക മാനദണ്ഡ, നിയമപാലന തോത് ഉയർത്താനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ബസുകളുടെ നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തുന്നത്.
നിയമ സാധുതയും ഗുണനിലവാരവും ഉറപ്പു വരുത്താനും പൊതുജന സുരക്ഷ വർധിപ്പിക്കാനും സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും കാർബൺ ബഹിർഗമനം കുറക്കാനും ഇത് സഹായിക്കും. ഓപറേറ്റിംഗ് കാർഡ് ഇല്ലാതെ ബസുകൾ പ്രവർത്തിപ്പിക്കൽ, കാലാവധി അവസാനിച്ച ഓപറേറ്റിംഗ് കാർഡ് ഉപയോഗിച്ച് ബസുകൾ പ്രവർത്തിപ്പിക്കൽ, അംഗീകൃത പ്രവർത്തന കാലാവധിയിൽ കൂടുതൽ കാലം ബസുകൾ പ്രവർത്തിപ്പിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് ഈ ഘട്ടത്തിൽ പരിശോധിക്കുകയെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു. 

Tags

Latest News