മലപ്പുറം- നഗരസഭയില്‍ ജീവനക്കാരനും ഭരണ സമിതിയംഗങ്ങളും തമ്മില്‍ വാക്കേറ്റവും അടിപിടിയും. ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് ഓഫീസില്‍ കയറി ആക്രമിച്ചുവെന്ന് നഗരസഭ ജീവനക്കാരനും ജീവനക്കാരന്‍ അക്രമിച്ചെന്ന് ആരോപിച്ച് ഭരണസമിതി അംഗങ്ങളും ആശുപത്രിയില്‍ ചികിത്സ തേടി.
നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍മാരായ സി.കെ.സഹീര്‍, എ.പി.ശിഹാബ് എന്നിവര്‍ മലപ്പുറം സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരസഭ കൗണ്‍സിലറായ ബിനു രവികുമാറിന്റെ പ്രതിനിധിയായി സംസാരിക്കാന്‍ എത്തിയ ഭര്‍ത്താവ് രവികുമാറിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ജീവനക്കാരന്റെ കൈയേറ്റമെന്നാണ്് ഭരണസമിതി ആംഗങ്ങള്‍ ആരോപിക്കുന്നത്.
ഓഫീസ് ഡ്രൈവര്‍ വേങ്ങര കണ്ണമംഗലം സ്വദേശി പി.ടി.മുകേഷും(34) പരാതി നല്‍കിയിട്ടുണ്ട്. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്റെ നേതൃത്വത്തില്‍ പത്തിലധികം പേര്‍ ചേര്‍ന്ന് തന്നെ വളഞ്ഞിട്ട് മര്‍ദിച്ചുവെന്നാണ് ജീവനക്കാരന്റെ പരാതി. പരിക്കേറ്റ മുകേഷ് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)