റിയാദ് - അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം സൗദി സൈന്യം പരാജയപ്പെടുത്തി. അബഹ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി വന്ന ഡ്രോണ്‍ ഇന്നലെ ഉച്ചക്ക് 1.45 ന് ആണ് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ സൈന്യം ഡ്രോണ്‍ വെടിവെച്ചിട്ടു.
ഇറാന്‍ നിര്‍മിത ഖാസിഫ് അബാബീല്‍ ഇനത്തില്‍ പെട്ട ഡ്രോണ്‍ ആണിതെന്ന് സഖ്യസേനാ വിദഗ്ധര്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
സഅ്ദയിലെ യൂനിറ്റില്‍ ഡ്രോണുകള്‍ അസംബിള്‍ ചെയ്യുന്നതിന്റെ ചുമതലയുള്ള ഹൂത്തി ഭീകരരെ സഖ്യസേന ആക്രമണത്തില്‍ കൊലപ്പെടുത്തി.
സൗദി പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷക്കും സൗദി അറേബ്യയുടെ ആര്‍ജിത നേട്ടങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ളവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണത്തിനു ശ്രമിക്കുന്നത്.