കീവ്- ആവേശം മുറ്റിയ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാഹ് പരിക്കേറ്റ് പുറത്ത്. മത്സരം അര മണിക്കൂർ പിന്നിട്ട വേളയിൽ റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ടാക്ലിംഗിനിടെ നിലത്തുവീണ സലാഹിനു മുകളിലൂടെ റാമോസും വീണു. ഇതോടെ തോളിന് പരിക്കേറ്റ സലാഹ് വേദന കൊണ്ട് പുളയുകയാരുന്നു. മെഡിക്കൽ ടീം ഗ്രൗണ്ടിലെത്തി വേദന സംഹാരികൾ പ്രയോഗിച്ചിട്ടും ഫലം കാണാതെ വന്നതോടെ സ്‌ട്രൈക്കർക്ക് കണ്ണീരോടെ കളം വിടേണ്ടിവന്നു. പകരം ആഡം ലല്ലാനയെ കോച്ച് യുർഗൻ ക്ലോപ് ഇറക്കി. ഈ സമയം ഇരും ടീമുകളും ഗോളടിച്ചിരുന്നില്ല.
എന്നാൽ റാമോസിന്റേത് ടാക്ലിംഗല്ലെന്നും മനഃപൂർവം കയ്യിൽ പിടിച്ച് താഴേക്കിട്ടതാണെന്നും ആരോപണമുണ്ട്. പക്ഷെ റഫറി, റാമോസിന് കാർഡൊന്നും കാട്ടിയില്ല.