കൊല്ലം- ചവറ പന്മന കന്നിട്ടക്കടവില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിദേശികളെയും രണ്ട് ജീവനക്കാരെയും രക്ഷപ്പെടുത്തി. ഹൗസ് ബോട്ട് പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ജര്‍മന്‍ സ്വദേശികളായ മൂന്നുപേര്‍ ആലപ്പുഴയില്‍നിന്ന് കൊല്ലത്ത് ഇറങ്ങാന്‍ ഇരിക്കുകയായിരുന്നു. ഇവരെയും ഒപ്പമുണ്ടായിരുന്ന രണ്ടു ജീവനക്കാരെയും തീ ആളിക്കത്തുന്നതിനു മുന്‍പ് ഹൗസ്‌ബോട്ടില്‍നിന്ന് വള്ളത്തില്‍ രക്ഷപ്പെടുത്തി.
റിച്ചാര്‍ഡ്, ആന്‍ഡ്രിയാസ്, വാലെന്റെ എന്നിവരാണ് വിദേശികള്‍. വള്ളത്തില്‍ ഇവരെ കരയ്‌ക്കെത്തിച്ചതിനു പിന്നാലെ ബോട്ട് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി ചവറ എന്നിവിടങ്ങളിലെ അഗ്‌നിശമനാ യൂണിറ്റ് എത്തിയാണ് തീയണച്ചത്. കൊല്ലത്ത് ഇറങ്ങിയ ശേഷം കാര്‍ മാര്‍ഗം വര്‍ക്കലയ്ക്കു പോകുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം.