Sorry, you need to enable JavaScript to visit this website.

ചെരിപ്പ് കടയില്‍ മൊബൈല്‍ വില്‍പന: വിദേശികള്‍ പിടിയില്‍

ദമാം - അല്‍കോബാര്‍ തുഖ്ബയിലെ ഷോപ്പിംഗ് മാളില്‍ പാദരക്ഷകള്‍ വില്‍ക്കുന്ന കട കേന്ദ്രീകരിച്ച് രഹസ്യമായി മൊബൈല്‍ ഫോണ്‍ വില്‍പനയും റിപ്പയറിംഗും നടത്തിയ വിദേശികളെ അല്‍കോബാര്‍ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് പിടികൂടി. 

മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയറിംഗ് മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് ലംഘിച്ച് മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചവരാണ് കുടുങ്ങിയത്. നിരവധി മൊബൈല്‍ ഫോണുകളും മൊബൈല്‍ ഫോണ്‍ ആക്‌സസറീസും മൊബൈല്‍ ഫോണുകള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും പാദരക്ഷ കടയില്‍ കണ്ടെത്തി. 

Latest News