ആലപ്പുഴ- എത്ര നല്ലകാര്യം നടപ്പാക്കിയാലും ചെറിയ വീഴ്ചകള്‍ തിരഞ്ഞ് കുനിഷ്ടുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അകത്തും പുറത്തുമുള്ളപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നു മന്ത്രി സജി ചെറിയാന്‍. സാന്ത്വനം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ വിശപ്പുരഹിത ചേര്‍ത്തല പദ്ധതിയുടെ അഞ്ചാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാന്ത്വനപ്രവര്‍ത്തനങ്ങളിലെ കമ്യൂണിസ്റ്റ് ഇടപെടലിനെ അകത്തും പുറത്തുംനിന്നു ചോദ്യംചെയ്തവര്‍ക്കുള്ള മറുപടിയാണു വിശപ്പുരഹിത ചേര്‍ത്തല പോലുള്ള പ്രവര്‍ത്തനങ്ങള്‍. വിശക്കുന്നവന് അന്നം നല്‍കുന്നതു സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ സാന്ത്വനം പ്രസിഡന്റ് കെ. രാജപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്പോണ്‍സര്‍ഷിപ്പുകള്‍ മന്ത്രി പി. പ്രസാദ് ഏറ്റുവാങ്ങി. എ.എം. ആരിഫ് എം.പി. തിരിച്ചറിയല്‍ കാര്‍ഡു വിതരണം ചെയ്തു.