റിയാദ്- ദര്‍ഇയ ഇ പ്രക്‌സ് 2023 മത്സരങ്ങളുടെ രണ്ടാം റൗണ്ടും എബിബി ഫോര്‍മുല ഇ മൂന്നാം റൗണ്ട് മത്സരങ്ങളും സമാപിച്ചു. 'ടാഗ് ഹ്യൂവര്‍ പോര്‍ഷെ ഫോര്‍മുല ഇ ടീമിന്റെ ഡ്രൈവറായ ജര്‍മ്മന്‍ പാസ്‌കല്‍ വെര്‍ലിന്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി.
അവലാഞ്ചെ ആന്ദ്രേറ്റി മോട്ടോര്‍സ്‌പോര്‍ട്ട് ടീമിന്റെ ഡ്രൈവര്‍ ബ്രിട്ടീഷ് ജെയ്ക് ഡെന്നിസ് രണ്ടാം സ്ഥാനവും മക്ലാരന്‍ ന്യൂം ഫോര്‍മുല ഇ ടീമിന്റെ ഡ്രൈവര്‍ ജര്‍മ്മന്‍ റെനെ റാസ്റ്റ് മൂന്നാം സ്ഥാനവും നേടി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ആല്‍ താനി എന്നിവര്‍ വീക്ഷിക്കാനെത്തിയിരുന്നു. കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍, സൗദി ഫെഡറേഷന്‍ ഓഫ് മോട്ടോഴ്‌സ് ആന്‍ഡ് മോട്ടോര്‍സൈക്കിള്‍സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഫൈസല്‍ രാജകുമാരന്‍ എന്നിവര്‍ വിജയികളെ കിരീടമണിയിച്ചു.
ജീന്‍3 കാറുകളുടെ പരീക്ഷണ മത്സരത്തിനും ദര്‍ഇയ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ വര്‍ഷം മൊണോക്കോയിലാണ് ആദ്യമത്സരം നടന്നത്. മക്ലാരന്‍ നിയോം ഫോര്‍മുല ഇ ഡ്രൈവര്‍ ബ്രിട്ടീഷ് ജേക്ക് ഹ്യൂസ് ഒന്നാം സ്ഥാനവും ന്യൂസിലന്‍ഡുകാരനായ ജാഗ്വാര്‍ റേസിംഗ് ഡ്രൈവര്‍ മിച്ച് ഇവാന്‍സ് രണ്ടാം സ്ഥാനവും മക്ലാരന്‍ നിയോം ഫോര്‍മുല ഇ ഡ്രൈവര്‍ ജര്‍മന്‍കാരനായ റെനെ റാസ്റ്റ് മൂന്നാം സ്ഥാനവും നേടി.
എബിബി ഫോര്‍മുല ഇ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളുടെ ഭാഗമായ കോര്‍ ദിരിയ ഇപ്രിക്‌സ് 2023 രണ്ടാം മത്സരം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. 'ടാഗ് ഹ്യൂവര്‍ പോര്‍ഷെ ഫോര്‍മുല ഇ' ടീമിന്റെ ഡ്രൈവര്‍ ജര്‍മ്മന്‍ പാസ്‌കല്‍ വെര്‍ലിന്‍ ആണ് ഒന്നാം സ്ഥാനം നേടിയത്. 'അവലാഞ്ചെ ആന്ദ്രേറ്റി മോട്ടോര്‍സ്‌പോര്‍ട്ട്' ടീമിന്റെ ഡ്രൈവര്‍ ബ്രിട്ടീഷ് ജേക്ക് ഡെന്നിസ് രണ്ടാം സ്ഥാനവും 'ജാഗ്വാര്‍ ടിസിഎസ് ടീം ഡ്രൈവര്‍ ബ്രിട്ടീഷ് പൗരന്‍ സാം ബേര്‍ഡും' മൂന്നാം സ്ഥാനവും നേടി.
എബിബി ഫോര്‍മുല ഇ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് അടുത്ത ഫെബ്രുവരിയില്‍ ഹൈദരാബാദിലാണ് നടക്കുക. പിന്നീട് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടക്കും. ബ്രസീല്‍, ജര്‍മ്മനി, മൊണാക്കോ, ഇന്തോനേഷ്യ, അമേരിക്ക, ഇറ്റലി, യുകെ എന്നിവിടങ്ങളിലാണ് പിന്നീടുള്ള മത്സരങ്ങള്‍. ദര്‍ഇയ ഇ പ്രിക്‌സില്‍ 11 ടീമുകളെ പ്രതിനിധീകരിച്ച് 22 ഡ്രൈവര്‍മാരാണ് പങ്കെടുത്തത്.
HRH Crown Prince and Princes Witness Competitions of CORE Diriyah E-Prix 2023.#SPAGOV pic.twitter.com/lENdHZGCSy
— SPAENG (@Spa_Eng) January 28, 2023