Sorry, you need to enable JavaScript to visit this website.

VIDEO - ജബൽ അസ്‌വദിൽ മലയിടിച്ചിൽ; പ്രദേശം ഒറ്റപ്പെട്ടു

ജബലുൽ അസ്‌വദിൽ മലയിടിച്ചലിനെ തുടർന്ന് ഗതാഗത സ്തംഭനം നേരിട്ടപ്പോൾ

ജിസാൻ- അൽറീത്ത് മേഖലയിലെ ജബലുൽ അസ്‌വദിൽ മലയിടിച്ചിലെ തുടർന്ന് പ്രദേശം ഒറ്റപ്പെട്ടു. പെട്ടെന്നുണ്ടായ മലയിടിച്ചലിൽ ഏതാനും വാഹനങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മലയിലേക്കുള്ള പാതയും തകർന്നിട്ടുണ്ട്. ഇതോടെ മലമുകളിലും മറ്റു സമീപ പ്രദേശങ്ങളിലുമുള്ളവർ ഒറ്റപ്പെട്ടിരിക്കുകയാണ്. ദുർഘടം പിടിച്ച മലമ്പാതകളിലൂടെ മാത്രമേ ഇവർക്ക് സഞ്ചരിക്കാനാകൂ. ഏറെ കാലമായി ഇവിടെ മലയിടിച്ചിൽ ഉണ്ടാകാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മലയിടിഞ്ഞ് പാറക്കൂട്ടങ്ങൾ ഉരുണ്ടുവീഴുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജിസാനിന്റെ കിഴക്ക് ഭാഗത്തെ അൽറീത്ത് പ്രദേശത്താണ് ജബൽ അൽഅസ്‌വദ് സ്ഥിതി ചെയ്യുന്നത്. ഈ മലമ്പ്രദേശത്ത് രണ്ടായിരത്തോളം പേർ താമസിക്കുന്നുണ്ട്. കാർഷിക ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. ഹരിതാഭയുള്ള ഈ മലയിലേക്ക് ടൂറിസ്റ്റുകൾ ധാരാളമായി എത്താറുണ്ട്.

Tags

Latest News