ജിസാൻ- സൗദിയുടെ തെക്കൻ പ്രവിശ്യയായ ജിസാന് സമിപം അബൂ അരീഷിൽ ചെറിയ തോതിൽ ഭൂമികുലുക്കം അനുഭപ്പെട്ടു. ഇന്ന് പുലർച്ചെ 5:27 നായിരുന്നു സംഭവം നടന്നതെന്ന് സൗദി ജിയോളജിക്കൽ സർവ്വേ വിഭാഗം അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 2.99 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലക്കത്തിന്റെ പ്രഭവ കേന്ദ്രം അബു അരിഷിൽ നിന്ന് 42 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ചെങ്കടലിന്റെ 6.59 കിലോമീറ്റർ അടിയിലായിരുന്നുവെന്ന് ജിയോളജിക്കൽ മേധാവി താരിഖ് അബൽഖൈൽ വാർത്താകുറിപ്പിൽ അറിയിച്ചു.