തിരുവനന്തപുരം : വരുന്ന സംസ്ഥാന ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന നല്‍കി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഒരു ടെലിവിഷന്‍ ചാനലിനോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 3 നാണ് ബജറ്റ് അവതരണം.
അതേസമയം പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും വരാനിരിക്കുന്ന ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി പറഞ്ഞു.നിലവിലുള്ള ക്ഷേമപദ്ധതികള്‍ വരും വര്‍ഷത്തിലും തുടരും. കഴിഞ്ഞ മൂന്ന് വര്‍ഷമായി നികുതിയും സര്‍വീസ് ചാര്‍ജും വര്‍ധിപ്പിച്ചിട്ടില്ല. സര്‍ക്കാറിന് മുന്നോട്ടുപോകാന്‍ മൂലധനം അത്യാവശ്യമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തനിക്ക് വ്യക്തിപരമായി ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയുടേയും പെന്‍ഷന്‍ കമ്പനിയുടേയും ബാധ്യത സര്‍ക്കാരിന്റെ പേരിലാക്കി സംസ്ഥാനത്തെ അഗാധഗര്‍ത്തത്തിലേക്ക് കൊണ്ടുചെന്ന് തള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)