Sorry, you need to enable JavaScript to visit this website.

ഓട്ടത്തിനിടെ കാർ കത്തിനശിച്ചു

തൊടുപുഴ- ഓട്ടത്തിനിടെ മാരുതി ബ്രസ കാർ കത്തിനശിച്ചു. രാത്രി 8.30ഓടെ മുണ്ടേക്കല്ലിന് സമീപമാണ് സംഭവം. കൂട്ടുങ്കൽ തോമസിന്റെ കാറാണ് കത്തിയത്. തോമസും ഭാര്യയും കാറിലുണ്ടായിരുന്നു. പുക കണ്ട് ഇവർ ഇറങ്ങിയയുടൻ കാറിൽ തീ ആളിപ്പടർന്നു നിശേഷം കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നു. സ്റ്റേഷൻ ഓഫീസർ അബ്ദുൽ സലാം, ഷിന്റോ തോമസ്, ടി. ഇ അലിയാർ എന്നിവരുടെ നേതൃത്വത്തിൽ തൊടുപുഴ അഗ്നിരക്ഷാ വിഭാഗം എത്തി തീ അണച്ചു.

Latest News