Sorry, you need to enable JavaScript to visit this website.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമവും ഭീഷണിയും; 72-കാരൻ പിടിയിൽ

കൊല്ലം-പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്യ്തു. നെടുമ്പന, പുന്നൂർ, പനയിൽ വീട്ടിൽ അബ്ദുൾ ലത്തീഫ് (72) ആണ് കണ്ണനല്ലൂർ പോലീസിൻറെ പിടിയിലായത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പുറകേ നടന്ന് ശല്യം ചെയ്യുകയും കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു. പെൺകുട്ടി സ്‌കൂളിൽ നിന്ന് മടങ്ങി വരുന്നതിനായി കാത്തുനിന്ന ഇയാൾ തുടർന്നും പെൺകുട്ടിയോട് ലൈംഗീക അതിക്രമം നടത്തുകയും വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു. പെൺകുട്ടി നൽകിയ പരാതിയിൽ കണ്ണനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഇൻസ്‌പെക്ടർ ജയകുമാറിൻറെ നേതൃത്വത്തിൽ എസ്.ഐ നജ്മുദ്ദീൻ, എസ്.സി.പി.ഒ പ്രജീഷ് സി.പി.ഒമാരായ ലാലു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
 

Latest News