ഇടുക്കി - ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിനു സമീപം വനംവകുപ്പ് താൽക്കാലിക വാച്ചറെ കാട്ടാന കുത്തിക്കൊന്നു. അയ്യപ്പൻകുടി സ്വദേശി ശക്തിവേലാണ്(43) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴിനായിരുന്നു ആക്രമണം. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ പത്തോളം കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേലെന്നു നാട്ടുകാർ പറഞ്ഞു.
ഗുജറാത്ത് കലാപത്തിലെ ദിയോൾ കൂട്ടക്കൊല; എല്ലാ പ്രതികളും ഹാപ്പി!
- ദിയോൾ ഗ്രാമത്തിലെ 17 പേരെ കൊലപ്പെടുത്തിയ കേസിൽ 22 പ്രതികളെയും വെറുതെ വിട്ടു
ഗാന്ധിനഗർ - ഗുജറാത്ത് കലാപത്തിലുൾപ്പെട്ട 22 പ്രതികളെ കോടതി വെറുതെ വിട്ടു. 2002ൽ പഞ്ച്മഹൽ ദിയോൾ ഗ്രാമത്തിലെ 17 ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത കേസിൽ ഗുജറാത്തിലെ അഡീഷണൽ ജില്ലാ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.
22 പേരാണ് നിലവിൽ കുറ്റപത്രത്തിലെ പ്രതികൾ. എന്നാൽ അതിൽ എട്ട് പേർ വിചാരണക്കിടെ മരിച്ചു. ബാക്കിയുളള 14 പേരെയാണ് ജസ്റ്റിസ് ഹർഷ് ത്രിവേദിയുടെ ബെഞ്ച് വെറുതെ വിട്ടത്. 2002 ഫെബ്രുവരി 28നാണ് ഗുജറാത്തിൽ കൂട്ടക്കൊല നടന്നത്. കലാപത്തിനിടെ പ്രതികൾ 17 പേരെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ പിടികൂടി 18 വർഷത്തിന് ശേഷമാണ് കോടതി വിധിയുണ്ടായത്. പ്രതികൾ വർഷങ്ങളായി ജയിലിലായിരുന്നു. 17 പേരെ കൂട്ടക്കശാപ്പ് ചെയ്തിട്ടും ഒരാളെ പോലെ ശിക്ഷിക്കാൻ പ്രോസിക്യൂഷൻ നടപടികൾക്ക് ആയിട്ടില്ലെന്നത് വലിയ വീഴ്ചയാണ്. എന്നാൽ പ്രതികളെയെല്ലാം രക്ഷിച്ചെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സംഘപരിവാർ സംഘടനകളും സർക്കാർ വൃത്തങ്ങളും.
'വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം'? - അനിൽ ആൻറണിയുടെ രാജിയിൽ എ.കെ ആന്റണി
- നിങ്ങൾക്ക് കൂറച്ചുകൂടി ഔചിത്യം വേണ്ടേ എന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി മാധ്യമങ്ങളോട് ചോദിച്ചു
തിരുവനന്തപുരം - കോൺഗ്രസ് മീഡിയ വിഭാഗം തലവൻ പദവികളിൽനിന്നും മകൻ അനിൽ ആന്റണി രാജിവെച്ചതിൽ ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി.
മാധ്യമങ്ങളോടുള്ള ആന്റണിയുടെ പ്രതികരണം ഇങ്ങനെ: 'വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങൾക്ക് കൂറച്ചുകൂടി ഔചിത്യം വേണ്ടേ. ഞാൻ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്. രാഷ്ട്രീയ വിവാദത്തിന് അല്ല ഇവിടെ വന്നിരിക്കുന്നത്.'