തിരുവനന്തപുരം- സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ചിത്ര എസിനെ പാലക്കാട് ജില്ലാ കലക്ടറായി നിയമിച്ചു. മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. റാണി ജോര്‍ജിനെ സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.
നിലവിലെ പാലക്കാട് കലക്ടര്‍ ജോഷി മൃണ്‍മയി ശശാങ്കിനെ എന്‍.എച്ച്.എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആയും സുഭാഷ് ടി.വിയെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും നിയമിച്ചു.
അശോക് കുമാര്‍ സിംഗാണ് ജലവിഭവ വകുപ്പ് സെക്രട്ടറി. എം.ജെ രാജമാണിക്യത്തിന് ദേവസ്വം റവന്യു സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. കെ. ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും പ്രണബ് ജ്യോതിനാഥ് യുവജനകാര്യ, സ്‌പോര്‍ട്‌സ് വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും. ബി. അശോകിനാണ് കാര്‍ഷിക ഉല്‍പാദക കമ്മീഷണറുടെ അധിക ചുമതല.