നോമ്പ് തുറക്കാന്‍ ഒഴിച്ചു കൂടാനാകാത്ത പഴമാണ് ഈത്തപ്പഴം. നോമ്പു തുറക്കുന്നത് ഈത്തപ്പഴം കൊണ്ടാണ്. പ്രവാചക ചര്യ പിന്തുടരുക എന്ന ആത്മീയത വശം കൂടി ഇതിനു പിറകില്‍ ഉണ്ട്. വ്രതം അനുഷ്ടിക്കുന്നവരില്‍ കണ്ടു വരാറുള്ള തലവേദന രക്തത്തിലെ ഷുഗറിന്റെ അളവ് കുറയുക എന്നീ പ്രശ്‌നങ്ങള്‍ക്ക് വളരെ വേഗം പരിഹാരം കാണാനാകും ഈത്തപ്പഴം കഴിക്കുന്നതിലൂടെ. ഊര്‍ജ്ജത്തിന്റെ വലിയ കലവറ കൂടിയാണ് ഈത്തപ്പഴം. ഈത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് ഫ്രാക്ടോസ് സുക്രോസ് എന്നിവ ക്ഷിണം അകറ്റാന്‍ ഉത്തമമാണ്. വ്രതം അനുഷ്ടിക്കുന്നത് ശരീരത്തിലെ ടോക്‌സിനുക്കള്‍ കൂടുതല്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒരു പ്രക്രിയയാണ്. ഈ പ്രവര്‍ത്തനത്തെ ഈത്തപ്പഴം ത്വരിതപ്പെടുത്തും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളാന്‍ ഈത്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും. കോപ്പര്‍ സെലീനിയം മഗ്‌നീഷ്യം കാത്സ്യം എന്നിവയും സുലഭമായി അടങ്ങിയിട്ടുണ്ട്.