Sorry, you need to enable JavaScript to visit this website.

പണം ഒളിപ്പിച്ച് കവര്‍ച്ച കഥ മെനഞ്ഞു; സൗദിയില്‍ വിദേശി അറസ്റ്റില്‍

ബുറൈദ - തൊഴിലുടമയുടെ പണം തട്ടാന്‍ പിടിച്ചുപറി കഥ മെനഞ്ഞ യെമനിയെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു. അജ്ഞാത സംഘം ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി പണവും തന്റെ തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചുപറിച്ചെന്നും താന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തെന്നും യെമനി വാദിക്കുകയായിരുന്നു.
അന്വേഷണത്തില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. വാഹനത്തിനകത്ത് ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തി. ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News