കല്‍പറ്റ-മധ്യവയസ്‌കനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്‍പറ്റ റാട്ടക്കൊല്ലിയില്‍ താമസിക്കുന്ന ഓണിവയല്‍ സ്വദേശി ജിജിമോാണ് (പാപ്പന്‍-44) മരിച്ചത്. ബൈപാസില്‍ ജനമൈത്രി ജംഗ്ഷനിലാണ് ജിജിമോനെ മരിച്ച നിലയില്‍ കഴിഞ്ഞ രാത്രി കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ് രക്തംവാര്‍ന്ന നിലയിലായിരന്നു മൃതദേഹം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാഹനം ഇടിച്ചാണ് മരണമെന്നു സംശയമുണ്ട്.