Sorry, you need to enable JavaScript to visit this website.

തലസ്ഥാനത്തെ മേയര്‍ എഡിറ്ററായി, വികസനം ജനങ്ങളിലെത്തിക്കാന്‍ മാസിക  

തിരുവനന്തപുരം- നഗരത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ പുതിയ പദ്ധതിയുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതി. വികസന വിശേഷങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കാന്‍ മാസംതോറും ന്യൂസ് ലെറ്റര്‍ പുറത്തിറക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. മേയര്‍ ആര്യാ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എന്റെ നഗരം എന്നാണ് ന്യൂസ് ലെറ്ററിന് പേര് നല്‍കിയിരിക്കുന്നത്. ഓരോ ക്ഷേമ പ്രവര്‍ത്തനത്തിന്റെ വിശേഷങ്ങളും ഒരു പത്രത്തിന്റെ മാതൃകയില്‍ ഈ മാസികയിലൂടെ ജനങ്ങളില്‍ എത്തിക്കും. ഇതോടെ നഗരസഭയുടെ വികസന വിശേഷങ്ങള്‍ ജനങ്ങള്‍ക്ക് അതത് മാസങ്ങളില്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കുമെന്നാണ് മേയര്‍ പറയുന്നത്. താന്‍ തന്നെയാണ് ന്യൂസ് ലെറ്ററിന്റെ ചീഫ് എഡിറ്റര്‍ എന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.
എന്റെ നഗരം ന്യൂസ് ലെറ്ററിന്റെ ചീഫ് എഡിറ്റര്‍ മേയറായിരിക്കും, സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു എന്നിവരടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് ന്യൂസ് ലെറ്റര്‍ നിയന്ത്രിക്കും, ബുള്ളറ്റിന്റെ ആദ്യ ലക്കം ഇന്ന് നായനാര്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. ആദ്യ ലക്കത്തില്‍ ഹരിതകര്‍മ സേനയെ കുറിച്ചുളള പ്രത്യേക ഫീച്ചര്‍ ഉള്‍പ്പടെ നിരവധി വികസന വാര്‍ത്തകളാണ് ഉള്ളത്. മാസികയുടെ രണ്ടാം പതിപ്പ് ഫെബ്രുവരി അവസാനം പുറത്തിറങ്ങും


            

Latest News