തിരുവനന്തപുരം- ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ. മീഡിയാ വൺ ചർച്ചയിലാണ് അനിൽ കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും അറച്ചുനിൽക്കേണ്ട കാര്യം എന്താണെന്നും അനിൽകുമാർ ചോദിച്ചു. സോഷ്യൽമീഡിയയിൽ നിയന്ത്രിക്കാം. രാജ്യത്ത് ആരും കാണാൻ പാടില്ലെന്ന് ആർക്കാണ് പറയാൻ സാധിക്കുകയെന്നും അനിൽ കുമാർ ചോദിച്ചു.
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രതിക്കൂട്ടിലാക്കി ബി.ബി.സി തയ്യാറാക്കിയ പരമ്പര ഇന്ത്യയിൽ നിരോധിച്ചിരുന്നു. മുഴുവൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽനിന്നും വീഡിയോ പിൻവലിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു. യു റ്റിയൂബ് അടക്കമുള്ള മാധ്യമങ്ങളിൽ നിലവിൽ വീഡിയോ ലഭ്യമല്ല.