റിയാദ് - നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ നാലു ജില്ലകൾ സന്ദർശിക്കുന്നതിന് എതിരെ സൗദി പൗരന്മാർക്ക് ന്യൂദൽഹി സൗദി എംബസി മുന്നറിയിപ്പ് നൽകി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകൾ സന്ദർശിക്കുന്നതിനെതിരെയാണ് എംബസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളം സന്ദർശിക്കുന്നതിനെതിരെ തങ്ങളുടെ പൗരന്മാർക്ക് ബഹ്‌റൈനും യു.എ.ഇയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.