മുംബൈ-ബിസിനസ് ക്ലാസിലെ മൂത്രമൊഴിക്കല്‍ വിവാദമുണ്ടാക്കിയ നാണക്കേടിനിടെ
റിപ്പബ്ലിക് ദിന ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. 74-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായി എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വ്വീസുകളുടെ ടിക്കറ്റ് നിരക്കുകളിലാണ് കിഴിവ് ഏര്‍പ്പെടുത്തിയത്. ഓഫര്‍ ജനുവരി ഇന്നു കൂടി ലഭ്യമാവും. അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ ഉള്‍പ്പെടെ എല്ലാ എയര്‍ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും ഇത് ലഭ്യമാകും.കിഴിവുകള്‍ ഇക്കോണമി ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കാണ് ബാധകം. ഫെബ്രുവരി 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഇന്ത്യയിലെ ആഭ്യന്തര നെറ്റ്വര്‍ക്കില്‍ ഉടനീളമുള്ള യാത്രകള്‍ക്ക് പുതിയ കിഴിവിലെ നിരക്കുകള്‍ ഉപയോഗിക്കാം. 1,705 രൂപ മുതല്‍ 8,690 രൂപ വരെയും നിരക്കുകളില്‍ വരുന്നുണ്ട്.
49-ലധികം ആഭ്യന്തര സര്‍വ്വീസുകളിലാണ് എയര്‍ ഇന്ത്യ ടിക്കറ്റ് കിഴിവുകള്‍ പറയുന്നത്. ആഭ്യന്തര നെറ്റ്വര്‍ക്കിലെ കിഴിവുകള്‍ ഇവയാണ്
നിരക്കുകള്‍ ഇപ്രകാരം
ഡല്‍ഹി -മുംബൈ - 5,075 രൂപ
ചെന്നൈ -ഡല്‍ഹി - 5,895 രൂപ
ബെംഗളൂരു-മുംബൈ - 2,319 രൂപ
ഡല്‍ഹി-ഉദയ്പൂര്‍ - 3,680 രൂപ
ഡല്‍ഹി-ഗോവ - 5,656 രൂപ
ഡല്‍ഹി-പോര്‍ട്ട് ബ്ലെയര്‍-
ഡല്‍ഹി -ശ്രീനഗര്‍ വരെ - 3,730 രൂപ
അഹമ്മദാബാദ്- മുംബൈ - 1,806 രൂപ
ഗോവ -മുംബൈ - 2,830 രൂപ
ദിമാപൂര്‍ -ഗുവാഹതി - 1,783 രൂപ