മലപ്പുറം-പതിനൊന്നുകാരിയെ കാമുകിയായ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം കേരള ബാങ്കിലെ ക്ലര്‍ക്കായ സയ്യിദ് അലി അക്ബര്‍ ഖാനെ(39) പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി മാതാവിനോടൊപ്പം മലപ്പുറത്തെത്തിയപ്പോള്‍ ഒന്നിലേറെ തവണ പീഡനത്തിനിരയായെന്നാണ് പരാതി. സംഭവത്തില്‍ മാതാവിന്റെ മൗനാനുവാദം ഉണ്ടായിരുന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. ഇതേത്തുടര്‍ന്നു ഇവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരം പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും സംഭവം
നടന്നതു മലപ്പുറത്തായതിനാല്‍ കേസ് മലപ്പുറം വനിതാ പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതി വിവാഹിതനും മൂന്നു കുഞ്ഞുങ്ങളുടെ പിതാവുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)