മസ്‌കത്ത്- ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ മൂന്ന് മലയാളികള്‍ക്ക് ജയം. ആകെ അഞ്ച് പേരെയാണ് തെരഞ്ഞെടുത്തത്. സയിദ് അഹമദ് സല്‍മാന്‍ (616), ഷമീര്‍ പി ടി കെ (540), കൃഷ്‌ണേന്ദു (410), നിതീഷ് കുമാര്‍ പി.പി (402), ഡോ. ശിവകുമാര്‍ മാണിക്കം (344) എന്നിവരാണ് വിജയികള്‍. ആറു മലയാളികളടക്കം 14 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. 7,260 വിദ്യാര്‍ഥികള്‍ അധ്യായനം നടത്തുന്ന മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ 4,963 രക്ഷിതാക്കള്‍ക്കായിരുന്നു വോട്ടവകാശം. 3350 രക്ഷിതാക്കള്‍ വോട്ടു രേഖപ്പെടുത്തി. 66 വോട്ടുകള്‍ അസാധുവായതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5.10 വരെ തുടര്‍ന്നു. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികള്‍. 15 അംഗങ്ങളുള്ള ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു അഞ്ചു പേരെയാണു വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)