Sorry, you need to enable JavaScript to visit this website.

പച്ച പുതച്ച മക്കയില്‍ ദേശാടന പക്ഷികളെത്തി

മക്കയിലെ അല്‍ജമൂമില്‍ കണ്ടെത്തിയ ദേശാടന പക്ഷികള്‍

മക്ക- കഴിഞ്ഞാഴ്ചകളിലുണ്ടായ മഴയെ തുടര്‍ന്ന് മക്കയുടെ വിവിധ ഭാഗങ്ങളിലെ മലകളും കുന്നുകളും പച്ച പുതച്ചു. പലയിടങ്ങളിലും പുല്‍മേടകള്‍ രൂപപ്പെട്ടു. ഇതോടെ ദേശാടന പക്ഷികളടക്കം വിവിധതരം പക്ഷികള്‍ മക്കയിലെ മലകളിലും കുന്നുകളിലും സാന്നിധ്യമറിയിച്ചു. ഇത് മക്കയുടെ പ്രാന്തപ്രദേശങ്ങളെ കൂടുതല്‍ സൗന്ദര്യമാക്കുകയാണ്.
മക്കയിലെ അല്‍ജമൂമിലെ മലമുകളിലാണ് തിരമുണ്ടിയെന്ന് വിളിക്കപ്പെടുന്ന ഈഗ്രെറ്റ് പക്ഷികളെ കണ്ടെത്തിയതെന്ന് പ്രമുഖ ഫോട്ടോഗ്രാഫറായ മന്‍സൂര്‍ അല്‍ഹര്‍ബി പറഞ്ഞു. വെളുത്ത തൂവലുകളുള്ള ഇവക്ക് മഞ്ഞ കീഴ്‌കൊക്കും ചാരനിറത്തിലുള്ള മേല്‍കൊക്കുമുണ്ട്. കായലോര പ്രദേശത്താണ് ഇവയെ സാധാരണ കണ്ടുവരാറുള്ളത്. ആഴം കുറഞ്ഞ വെള്ളത്തിലും വരണ്ട ആവാസ വ്യവസ്ഥയിലും ഇവ ഭക്ഷണം തേടും. മത്സ്യം, തവള, ചെറിയ സസ്തനികള്‍, പ്രാണികള്‍ തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണം.

 

Latest News