കോഴിക്കോട്- ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ എന്ന് സ്പീക്കറും സി.പി.എം നേതാവുമായ എ എന്‍ ഷംസീര്‍. ദേശീയ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എ എന്‍ ഷംസീര്‍. സ്വകാര്യതയില്‍ ചെയ്യേണ്ട ഒരു കാര്യം തെരുവില്‍ ചെയ്യുന്നതിനെ താന്‍ എതിര്‍ക്കുന്നു എന്നായിരുന്നു എ എന്‍ ഷംസീര്‍ ചുംബന സമരത്തെ അനുകൂല ിക്കുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി.ഷംസീറിന്റെ തിരിച്ചുള്ള ചോദ്യം. താന്‍ എന്തായാലും അത്ര പുരോഗമനവാദിയല്ല എന്നും ചിരിച്ച് കൊണ്ട് എ എന്‍ ഷംസീര്‍ മറുപടി പറഞ്ഞു.
2014 ല്‍ ആണ് കേരളത്തില്‍ ചുംബനം സമരം എന്ന പ്രതിഷേധം അരങ്ങേറിയത്. ചുംബന സമരത്തിന്റെ തുടക്കം കോഴിക്കോട് ഡൗണ്‍ടൗണ്‍ കഫെയില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നെന്ന വാര്‍ത്ത ഒരു ചാനലില്‍ വന്നതിനു പിന്നാലെ കുറച്ച് സദാചാര വാദികള്‍ റെസ്റ്റോറന്റ് അടിച്ച് തകര്‍ത്തതിന് പിന്നാലെ ആണ് ചുംബന സമരം അരങ്ങേറിയത്. കിസ്സ് ഓഫ് ലവ് എന്ന പേരില്‍ കൊച്ചിയില്‍ ആണ് ആദ്യം സമരം നടന്നത്. പിന്നീട് കോഴിക്കോട് അടക്കമുള്ള കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും സമരം നടന്നിരുന്നു.
പുരോഗമന കാഴ്ചപ്പാടുള്ള ആളായിട്ടും ചുംബന സമരത്തിന് എതിരെ നിലപാട് എടുത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ഷംസീറിനോടുള്ള ചോദ്യം. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വകാര്യതയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തെരുവില്‍ ചെയ്യാന്‍ പാടില്ല എന്നാണ് എന്റെ നിലപാട്. അത് അരാജകത്വമാണ്. അത്തരം അരാജകത്വത്തെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. ചുംബനം എങ്ങനെ സമരമാകും ചുംബനം എങ്ങനെയാണ് ഒരു പ്രതിഷേധത്തിന്റെ മാര്‍ഗമാകുന്നത് എന്നും എ എന്‍ ഷംസീര്‍ ചോദിച്ചു. നമുക്ക് ചില അടിസ്ഥാന സാംസ്‌കാരിക ധാര്‍മ്മികതകളും മൂല്യങ്ങളും ഉണ്ട് എന്നും താന്‍ അന്ന് അത് പറഞ്ഞപ്പോള്‍ ചില അരാജകവാദികള്‍ തന്നെ രൂക്ഷമായി ആക്രമിച്ചിരുന്നു എന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി. എന്നാല്‍ അന്ന് പറഞ്ഞതില്‍ തന്നെയാണ് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത് എന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും എ എന്‍ ഷംസീറിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു.