Sorry, you need to enable JavaScript to visit this website.

സൗദി വിദേശ മന്ത്രിയും ഇന്റർപോൾ മേധാവിയും കൂടിക്കാഴ്ച നടത്തി

സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇന്റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്കും ചർച്ച നടത്തുന്നു.

റിയാദ് - സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്കും ചർച്ച നടത്തി. ദാവോസ് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. കുറ്റകൃത്യ നിർമാർജനത്തിനും ഭീകരവാദ, തീവ്രവാദ വിരുദ്ധ പോരാട്ട മേഖലയിലും ആഗോള തലത്തിൽ നടത്തുന്ന ശ്രമങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ലോക സാമ്പത്തിക ഫോറം അജണ്ടയിൽ ഉൾപ്പെടുത്തിയ പ്രധാന വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. സ്വിറ്റ്‌സർലാന്റിലെ സൗദി അംബാസഡർ ഡോ. ആദിൽ മുർദാദ്, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥ കാര്യങ്ങൾക്കുള്ള സൗദി അറേബ്യയുടെ പ്രത്യേക ദൂതനുമായ ആദിൽ അൽജുബൈർ പാക്കിസ്ഥാൻ കാലാവസ്ഥ വ്യതിയാന മന്ത്രി ഷെരി റഹ്മാനുമായി കൂടിക്കാഴ്ച നടത്തി. ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽ പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധങ്ങളും കാലാവസ്ഥ വ്യതിയാന പ്രതിഭാസം പരിമിതപ്പെടുത്താൻ അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ശ്രമങ്ങളും ലോക സാമ്പത്തിക ഫോറം അജണ്ടയിൽ ഉൾപ്പെടുത്തിയ പ്രധാന വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. 

Tags

Latest News