അബുദബി- കഴിഞ്ഞ വര്‍ഷമായി സ്‌കോട്ടിഷ് എഞ്ചിനീയറായ ഇവാന്‍ ജോണ്‍ ഫിന്‍ഡ്‌ലെയ്ക്ക് റമദാന്‍ ആഘോഷമാണ്. ഒമ്പതു വര്‍ഷമായി അബുദബിയില്‍ ജോലി ചെയ്യുന്ന 48കാരന്‍ ഇവാന്‍ കഴിഞ്ഞ നാലു വര്‍ഷമായി നോമ്പെടുത്തു വരുന്നു. 2013 മുതലാണ് നോമ്പെടുക്കാന്‍ തുടങ്ങിയതെന്ന് ക്രിസ്ത്യന്‍ വിശ്വാസിയായ അദ്ദേഹം പറയുന്നു. എന്നാല്‍ അതു വിജയിച്ചില്ല. പാതി വച്ച് അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ശ്രമം തുടര്‍ന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് റമദാന്‍ പൂര്‍ണമായും ആദ്യമായി നോമ്പെടുക്കാന്‍ കഴിഞ്ഞത്. ഈ വര്‍ഷവും വിശുദ്ധ മാസം പൂര്‍ണമായും വൃതമനുഷ്ടിക്കാനാണു തീരുമാനം.
ആദ്യ നാലു വര്‍ഷം വളെ ബുദ്ധിമുട്ടായിരുന്നു നോമ്പെടുക്കാനുള്ള ശ്രമങ്ങളെന്ന് ഇവാന്‍ ഓര്‍മ്മിക്കുന്നു. 'വ്യക്തിപരമായി ഒരു പ്രതിബദ്ധതയുടെ ഭാഗമായാണ് എന്റെ നോമ്പ്. എന്നെ പോറ്റുന്ന ഈ രാജ്യത്തോടുള്ള കടപ്പാട് വീട്ടലാണെനിക്ക് നേമ്പ്. എനിക്കു ഈ നാട് നല്‍കിയ ബഹുമാനത്തിനും അംഗീകാരങ്ങള്‍ക്കും എനിക്കു തിരിച്ചു നല്‍കാനുള്ളതും ഈ നോമ്പാണ്,' ഇവാന്‍ പറയുന്നു. അഡ്‌നോക്കിന്റെ ഭാഗമായ സ്പാരോസ് ഓഫഷോര്‍ കമ്പനിയില്‍ ക്രെയ്ന്‍ എഞ്ചിനീയറാണ് ഇവാന്‍.
നാം ജീവിക്കുന്ന നാട്ടിലെ വിശ്വാസത്തേയും സംസ്‌കാരത്തേയും നാം ബഹുമാനിക്കേണ്ടതുണ്ട്. ഇസ്ലാം എനിക്ക് താല്‍പര്യമുളള ഒരു വിശ്വാസമാണ്. ഇമാറാത്തി സംസ്‌കാരവും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്്, ഇവാന്‍ പറയുന്നു. ആഗോള ഐക്യത്തിന്റെ സന്ദേശമാണ് റമദാന്‍ നല്‍കുന്നത്. ഈ ഐക്യത്തിന്റെ ഭാഗമാകാനാണ് നോമ്പെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഈ റമദാനില്‍ ഇതുവരെ എല്ലാ നോമ്പുമെടുത്ത ഇവാന്‍ മാസം പൂര്‍ത്തിയാക്കാനാകുമെന്ന് ആത്മവിശ്വാസത്തിലാണ്. ആദ്യ ദിവസം കഠിനമായിരുന്നുവെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു. ആദ്യ മൂന്ന് ദിവസം പ്രയാസങ്ങളുണ്ടായി. നോമ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളെല്ലാം ഒര്‍മ്മിക്കുന്നതും പ്രയാസമായിരുന്നു. എങ്കിലും ഇമാറാത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ഇതെല്ലാം മറികടക്കാനായി.
സ്‌കോട്‌ലാന്‍ഡിലുള്ള കുടുംബാംഗങ്ങളുടേയും പിന്തുണയും ഇവാന്‍ സായിപ്പിനുണ്ട്. കൂടെയുള്ള ഭാര്യ വലിയ പിന്തുണ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
-ഗള്‍ഫ് ന്യൂസ്