Sorry, you need to enable JavaScript to visit this website.

ഒടുവില്‍ കെ.വി തോമസിന് ലോട്ടറി, ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി, ക്യാബിനറ്റ് റാങ്ക്

തിരുവനന്തപുരം: ഒടുവില്‍ കെ.വി തോമസിനെ സി പി എം പരിഗണിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് കാബിനറ്റ് റാങ്കോടെ  ദല്‍ഹിയില്‍  സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയാക്കാന്‍ മന്ത്രിസഭാ യോഗം. തീരുമാനിച്ചു.  നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് കെ.വി.തോമസിനെ നിയമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി എട്ട്  മാസം പിന്നിടുമ്പോഴാണ് നിയനമം. കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്തേക്ക് പോയത്. പലവട്ടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു അന്ന് കെ വി തോമസ് പ്രതികരിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സി പി എം വേദിയില്‍ കെ വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടതോടെ തോമസിനെതിരെ കോണ്‍ഗ്രസ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ വന്‍വിജയത്തിന് ശേഷം കെ വി തോമസിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തിരുന്നു. കെ വി തോമസിന്റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി. മുന്‍പ് എ സമ്പത്ത് എംപിയാണ് ഈ പദവി വഹിച്ചിരുന്നത്.

 

 

 

Latest News