കല്‍പറ്റ-പ്രസവത്തെത്തുടര്‍ന്നു യുവതി മരിച്ചു. മൈലാടി പുഴക്കംവയല്‍ വൈശ്യന്‍ നൗഷാദിന്റെ ഭാര്യ നുസ്റത്താണ്(23) മരിച്ചത്. കഴിഞ്ഞ ദിവസം യുവതി കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇതേത്തുടര്‍ന്നു ആരോഗ്യനില വഷളായ യുവതിയെ മേപ്പാടി അരപ്പറ്റ ഡി.എം വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. ശസ്ത്രക്രിയയിലെ പിഴവാണ് നുസ്റത്തിന്റെ മരണത്തിനു കാരണമെന്നു ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. രണ്ടര വയസുള്ള മുഹമ്മദ് നഹിയാന്‍ മകനാണ്.