ജിദ്ദ- അഞ്ചച്ചവിടി പ്രവാസി സംഗമം ജിദ്ദ ഹരാസാത്ത് വില്ലയിൽ ഫാമിലി ഇവന്റ് എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
കുട്ടികൾക്ക് ചിത്രരചന മത്സരം, മെമ്മറി ടെസ്റ്റ്, മുതിർന്നവർക്ക് പെനാൽറ്റി ഷൂട്ടൗട്ട്, നീന്തൽ മത്സരം തുടങ്ങിയ മത്സരങ്ങളും കുട്ടികളുടെ ഒപ്പന, ഗ്രൂപ്പ് ഡാൻസ്, സംഗീത നിശ തുടങ്ങിയ കലാപരിപാടികളും നടന്നു.
മുഹമ്മദ് കുട്ടി അരിമ്പ്ര, ഫർസാന യാസിർ, അൽ നഷ അൻവർ, ബാപ്പു എടക്കര, ഹസീന അഷ്‌റഫ്, സനോജ്. ആയിഷ ജന്ന, റയാ അബ്ദുസ്സലാം എന്നിവർ ഗാനങ്ങൾ ആലപിച്ചു. മുഹ്‌സിന ഹംസക്കുട്ടി, റഹ്മത്ത് അൻവർ, ഹസീന അഷറഫ്, ബെൻസീറ അയൂബ്, നദീറ തലശ്ശേരി, ജസ്‌ന നൗഷാദ് എന്നിവർ ചിത്രരചന, മെമ്മറി ടെസ്റ്റ് മത്സരങ്ങൾ നിയന്ത്രിച്ചു.
ജിദ്ദ ഇശൽ കലാവേദി പ്രസിഡന്റ് ശിഹാബ് കുന്നുംപുറം, ഇശൽ രക്ഷധികാരി അസീസ്, അബ്ബാസ് പെരിന്തൽമണ്ണ, മുഹമ്മദ് കുട്ടി അരിമ്പ്ര, വി.പി. അബ്ദുസ്സലാം, മജീദ് അഞ്ചച്ചവിടി, അൻവർ പാലത്തിങ്ങൽ, നൗഷാദ് നടുത്തൊടിക, മുജീബ് അലുങ്ങൽ, ഫർസാന യാസിർ, ഹസീന അഷ്‌റഫ്, ബെൻസീറ അയൂബ്, റഹ്മത്ത് അൻവർ, നദീറ തലശ്ശേരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വി.പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വി.പി ഹംസക്കുട്ടി, സി.കെ ഉമ്മർ, നിസാറലി, ജലീൽ.
അലുങ്ങൽ ജുനൈസ് എന്നിവർ സംസാരിച്ചു. മജീദ് അഞ്ചച്ചവിടി സ്വഗതവും മുജീബ് അലുങ്ങൽ നന്ദിയും പറഞ്ഞു. വി.പി ഹംസക്കുട്ടി, അയ്യൂബ്, നിസാറലി, അലിയാപ്പു എന്നിവർ പരിപാടി നിയന്ത്രിച്ചു.