ജിദ്ദ- സര്‍ജറിക്ക് ശേഷം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന്റെ ചികിത്സാ വിവരങ്ങള്‍ ആരാഞ്ഞ് സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഫോണ്‍. റാമല്ലയിലെ ആശുപത്രിയില്‍ കഴിയുന്ന മഹ്്മൂദ് അബ്ബാസുമായി കിരീടാവകാശി ടെലിഫോണില്‍ സംസാരിച്ചതായി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ചെറിയ ശസ്ത്രക്രിയക്ക് വിധേയനായ അബ്ബാസിനെ പനി ബാധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. ശസ്ത്രക്രിയക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്ന അബ്ബാസിനെ ഞായറാഴ്ച രാത്രി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെന്ന് റാമല്ല റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച രാത്രി വൈകി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തില്‍ സംബന്ധിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫലസ്തീന്‍ നേതാവിന്റെ ആരോഗ്യവിവരങ്ങള്‍ അറിയിച്ചു.