Sorry, you need to enable JavaScript to visit this website.

വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത്  കെ.എസ്.ആര്‍.ടി.സി  ഫീഡര്‍ സര്‍വീസ് തുടങ്ങുന്നു 

തിരുവനന്തപുരം-കേരളത്തിലെ ആദ്യ കെ.എസ്.ആര്‍.ടി.സി ഫീഡര്‍ സര്‍വീസിന്റെ ഉദ്ഘാടനം 16ന് രാവിലെ 9ന് തിരുവനന്തപുരം മണികണ്ഠേശ്വരത്ത് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ട്രിഡ ചെയര്‍മാന്‍ കെ.സി. വിക്രമന്‍ മുഖ്യാതിഥിയാകും. മണ്ണന്തല -കുടപ്പനക്കുന്ന് -എ.കെ.ജി നഗര്‍ -പേരൂര്‍ക്കട -ഇന്ദിരാനഗര്‍ -മണികണ്ഠേശ്വരം -നെട്ടയം -വട്ടിയൂര്‍ക്കാവ് -തിട്ടമംഗലം -കുണ്ടമണ്‍കടവ് -വലിയവിള -തിരുമല റൂട്ടിലാണ് ആദ്യ സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടുമാണ് പ്രധാനമായും ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്.  എം.സി റോഡ്, തിരുവനന്തപുരം -നെടുമങ്ങാട് റോഡ്, കിഴക്കേകോട്ട -വട്ടിയൂര്‍ക്കാവ് റോഡ്, തിരുവനന്തപുരം -കാട്ടാക്കട റോഡ് എന്നിങ്ങനെ 4 പ്രധാന റോഡുകളെ റസിഡന്‍ഷ്യല്‍ ഏരിയകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഫീഡര്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിലെ 10 ഓളം റസിഡന്റ്‌സ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെയാണ് സര്‍വീസ് നടപ്പിലാക്കുന്നത്.പരീക്ഷണാടിസ്ഥാനത്തില്‍ മിനി ബസ് ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന ഫീഡര്‍ സര്‍വീസില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊാരു പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. 6 സീറ്റര്‍ മുതല്‍ 24 സീറ്റര്‍ വരെയുള്ള വാഹനങ്ങള്‍ സ്വകാര്യവ്യക്തികളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ലീസിനെടുത്ത് സര്‍വീസ് നടത്തുന്ന ഒരു സ്വയംതൊഴില്‍ സംരംഭമാണ് പദ്ധതി. ഫീഡര്‍ സര്‍വീസുമായി സഹകരിക്കാന്‍ താത്പര്യമുള്ള റസിഡന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് ഈ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.
 

Latest News