Sorry, you need to enable JavaScript to visit this website.

യു.എ.ഇ സ്‌കൂളുകളില്‍ നാല് ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കി

അബുദാബി- യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകള്‍ വര്‍ഷാവസാനത്തോടെ നാല് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 50 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ വിദഗ്ധ തസ്തികകളില്‍ വര്‍ഷത്തില്‍ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ രാജ്യത്തെ എല്ലാ സ്വകാര്യസ്‌കൂളുകള്‍ക്കും ബാധകമാണെന്ന് അധികൃതര്‍ വിശദീകരിച്ചു. എന്നാല്‍ ഫ്രീസോണിലെ സ്ഥാപനങ്ങള്‍ക്ക് നിയമത്തില്‍ ഇളവുണ്ട്.

വന്‍തുക ശമ്പളം നല്‍കി സ്വദേശി അധ്യാപകരെ നിയമിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് വിവിധ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാനാവൂ. അതില്ലാത്തവരെ അസിസ്റ്റന്റ് ടീച്ചറാക്കേണ്ടിവരും. കുറഞ്ഞ ശമ്പളത്തിന് ഇവര്‍ ജോലി ചെയ്യുമോ എന്നതും വ്യക്തമല്ല. ഇതേസമയം മതിയായ യോഗ്യതയും തൊഴില്‍ പരിചയവുമുള്ള അധ്യാപകരെ ലഭ്യമല്ലാത്തതിനാല്‍ റിസപ്ഷനിസ്റ്റ്, സെക്രട്ടറി, ഡാറ്റ എന്‍ട്രി തസ്തികകളില്‍ സ്വദേശികളെ നിയമിച്ച സ്‌കൂളുകളുമുണ്ട്.

 

Tags

Latest News