കണ്ണൂർ-മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ മട്ടന്നൂർ ജുമാമസ്ജിദ് പുനർ നിർമാണ അഴിമതിക്കേസിന്റെ അന്വേഷണം െ്രെകംബ്രാഞ്ച് ഉടൻ ആരംഭിക്കും. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ട് ഡി.ജി.പി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് കേസ് അന്വേഷിക്കുക. മട്ടന്നൂർ ജുമാമസ്ജിദ് പുനർനിർമിച്ചതുമായി ബന്ധപ്പെട്ട് ഒൻപതുകോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. കഴിഞ്ഞ അഞ്ചു മാസമായി ലോക്കൽ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. രണ്ടു കോടിക്ക് മുകളിലുള്ള അഴിമതിക്കേസ്ബ്രാക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിർദേശമുണ്ട്. അതിനാലാണ് അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി െ്രെകംബ്രാബ് എ.ഡി.ജി.പിക്ക് കൈമാറി.
വഖഫ് ബോർഡിന്റെ അനുമതി കൂടാതെ കോടികൾ ചെലവഴിച്ച് പള്ളി പുനർനിർമിച്ചതിൽ അഴിമതിയുണ്ടെന്നായിരുന്നു പരാതി. കേസിൽ മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് കൂടിയായ ലീഗ് നേതാവ് അബ്ദു റഹ്മാൻ കല്ലായിയാണ് ഒന്നാം പ്രതി. മഹല്ല് കമ്മിറ്റി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എം.സി.കുഞ്ഞമ്മദ്. യു. മഹറൂഫ് എന്നിവർ മറ്റു പ്രതികളാണ്.
പള്ളിക്കമ്മിറ്റിയംഗമായിരുന്ന എം.പി. ഷെമീറാണ് പരാതി നൽകിയിരുന്നത്. 2011 മുതൽ 2018 വരെ പള്ളിക്കമ്മിറ്റി ഭാരവാഹികളായിരുന്നവർക്കെതിരെയാണ് പരാതി. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെയാണ് നിർമാണം നടത്തിയതെന്നും, 2011 ൽ മട്ടന്നൂർ നഗരത്തിൽ പള്ളി പുനർനിർമിച്ചതിലും പള്ളിയോട് ചേർന്നുള്ള സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമിച്ചതിലും അഴിമതി നടത്തിയെന്നുമാണ് പരാതി. മൂന്ന് കോടിയോളം രൂപ ചെലവിട്ട് പുതിയ പള്ളി നിർമിച്ചതിന് ഒമ്പതു കോടിയോളം രൂപയുടെ കണക്കുണ്ടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
മട്ടന്നൂർ സി.ഐ, എം.കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തുകയും കഴിഞ്ഞ സെപ്തംബറിൽ മൂന്ന് പ്രതികളെയും അറസ്റ്റു ചെയ്യുകയും ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 2022 ഒക്ടോബറിൽ അബ്ദു റഹ് മാൻ കല്ലായി ഉൾപ്പെടെയുള്ള പ്രതികളുടെ വീടുകളിലും പരിശോധന നടത്തുകയും
ബില്ലുകളും വൗച്ചറുകളും കണ്ടെടുക്കുകയും, ഇവ വ്യാജമാണെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ലീഗ്, കോൺഗ്രസ് നേതൃത്വങ്ങളുടെ നിലപാട്. കോഴിക്കോട് ലീഗ് സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ രണ്ടാം വിവാഹത്തെക്കുറിച്ച് പരാമർശം നടത്തിയതിന്റെ പ്രതികാരമായാണ് കേസെന്നായിരുന്നു അബ് ദു റഹ് മാൻ കല്ലായിയുടെ പ്രതികരണം.