കൊച്ചി- ജീവന്‍ അപകടത്തിലാണെന്ന് തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി അനിലിന്റെ പരാതി. നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കത്തിനെതിരെയാണ് പരാതി. സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നഗരസഭയിലെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അധ്യക്ഷയും ഭരണപക്ഷ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് അനില്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര പോലീസിന് പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. നഗരസഭയിലെ ക്രമക്കേടുകള്‍ക്കെതിരെ സെക്രട്ടറി ഫയലില്‍ നോട്ട് എഴുതിയതാണ് ചെയര്‍പേഴ്സണെ ചൊടിപ്പിച്ചത്. എന്നാല്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സെക്രട്ടറി ഫയലുകള്‍ ഒപ്പിടുന്നില്ലെന്നും ഇതുമൂലം നഗരസഭയില്‍ പ്ലാന്‍ ഫണ്ട് പോലും വിനിയോഗിക്കാനാവുന്നില്ലെന്നും ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ പ്രതികരിച്ചു. ഫയലുകളില്‍ ഒപ്പിടണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റെന്നും അവര്‍ പറഞ്ഞു