തിരുവനന്തപുരം-സ്വാശ്രയ കോളേജുകളെ ഒരുകാലത്ത് എതിര്‍ത്തിട്ടുണ്ടെങ്കിലും എല്ലാ കാലത്തും ആ നിലപാടുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. മുന്നണി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പൊതുനിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനോട് മുന്നണി നിര്‍ദ്ദേശം നല്‍കി. വിദേശസര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതുള്‍പ്പെടെ നിര്‍ദ്ദേശങ്ങളുള്ള കേരള വികസന നയരേഖയ്ക്ക് യോഗം അംഗീകാരം നല്‍കി.
സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാനും യോഗം അനുമതി. ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് എല്‍.ഡി.എഫ്. യോഗത്തില്‍ തീരുമാനമായത്.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നയിച്ച ആവശ്യം യോഗം അംഗീകരിക്കുകയായിരുന്നു. 2391.89 കോടി രൂപയുടെ കുടിശ്ശികയാണ് ജല അതോറിറ്റിക്ക് ഉള്ളത്. ഇതിന്റെ ഫലമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പിരിഞ്ഞുപോയവരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നും സറണ്ടര്‍ ലീവ് ഉള്‍പ്പെടെ അനുവദിക്കാന്‍ സാധിക്കുന്നില്ലെന്നും എല്‍.ഡി.എഫ്. യോഗ തീരുമാനം അറിയിച്ചുകൊണ്ട് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.