തിരുവനന്തപുരം- സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് ആലപ്പുഴയില്‍ അംഗങ്ങള്‍ പാര്‍ട്ടി വിട്ടു പോകുന്നതും ലഹരി മാഫിയ ബന്ധവുമടക്കം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്. ജില്ലയിലെ പാര്‍ട്ടിയില്‍ നിലനിക്കുന്ന പ്രശ്‌നം ഇതിനകം നേതൃത്വത്തിന് തലവേദനായി തീര്‍ന്നിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ തിരുത്തല്‍ നടപടികളിലേക്ക് നീങ്ങാന്‍ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയേക്കും. അതേസമയം എല്‍ഡിഎഫ് നേതൃയോഗവും ഇന്ന് ചേരും. വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. സംസ്ഥാന വികസനത്തിനായി തയാറാക്കിയ മാര്‍ഗ രേഖയാകും പ്രധാന അജണ്ട. ബഫര്‍ സോണുമായ ബന്ധപ്പെട്ട ആശങ്കകളും യോഗത്തില്‍ ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.