Sorry, you need to enable JavaScript to visit this website.

ഉറങ്ങാനാവുന്നില്ല; കോഴിക്കോട്ടേക്ക് വരാമെന്ന് ഡോ. കഫീല്‍ ഖാന്‍ 

കോഴിക്കോട്- നിപ്പാ വൈറസ് ബാധ മൂലമുള്ള മരണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം ചോദിച്ച് ഡോ. കഫീല്‍ ഖാന്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയനോട് ഡോ. കഫീല്‍ ഖാന്‍ അവസരം ചോദിച്ചത്.

ഗൊരഖ്പുര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അന്യായമായി ജയിലിലടച്ച ഡോ. കഫീല്‍ ഖാന്‍ കഴിഞ്ഞയാഴ്ച കേരളം സന്ദര്‍ശിച്ചിരുന്നു.

ഫജര്‍ നമസ്‌കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. നിപ്പ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ വേട്ടയാടുന്നു. സോഷ്യല്‍ മീഡിയയിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു. സിസ്റ്റര്‍ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റിവെക്കാന്‍ തയാറാണ്. അതിന് അല്ലാഹു അറിവും കരുത്തും നല്‍കട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് കഫീല്‍ ഖാന്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. 


 

Latest News