മക്കയിൽ യുവതിയുടെ വയറ്റിൽ നിന്ന് ആറു കിലോ മുടി പുറത്തെടുത്തു

മക്ക - മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രി മെഡിക്കൽ സംഘം യുവതിയുടെ വയറ്റിൽ നിന്ന് ആറു കിലോ തൂക്കമുള്ള മുടിക്കെട്ട് ഓപ്പറേഷനിലൂടെ പുറത്തെടുത്തു. കടുത്ത വയറുവേദനയും വയറു സ്തംഭനവുമായി 39 കാരി ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുകയായിരുന്നു. പരിശോധനയിൽ യുവതിയുടെ ആമാശയത്തിലും ദഹന സംവിധാനത്തിലും വലിയ മുടിക്കെട്ടുള്ളതായും ദഹനനാളം അടയാൻ ഇത് ഇടയാക്കിയതായും വ്യക്തമായി. തുടർന്ന് യുവതിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ഓപ്പറേഷൻ വിജയകരമായി പൂർത്തിയായി. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് മെഡിക്കൽ സംഘം പറഞ്ഞു.
 

Tags

Latest News