തിരുവനന്തപുരം- കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി ശശി തരൂര്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തരൂര്‍ പരോക്ഷ സൂചന നല്‍കി. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നുണ്ടെന്നും മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ ഇനി സജീവമായി ഉണ്ടാകുമെന്നും തരൂര്‍ വ്യക്തമാക്കി.
എന്‍.എസ്.എസിനു പിന്നാലെ ഓര്‍ത്തഡോക്സ് സഭയും തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശശി തരൂര്‍ കേരളത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കതോലിക്കാ ബാവാ പറഞ്ഞു. മുഖ്യമന്ത്രി കസേരയാണ് തരൂര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു അതൃപ്തിയുണ്ട്.