Sorry, you need to enable JavaScript to visit this website.

നവയുഗം കുടുംബവേദി കുടുംബ സംഗമം

നവയുഗം കുടുംബവേദി സംഘടിപ്പിച്ച കുടുംബ സംഗമത്തിലെ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.

അൽകോബാർ- സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും വിളംബരമായി നവയുഗം സാംസ്‌കാരിക വേദി കുടുംബ വേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. തുഖ്ബയിലെ വില്ലയിൽ നടന്ന കുടുംബ സംഗമത്തിൽ ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. 
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, പുതുവർഷ ആഘോഷ പരിപാടികൾ എന്നിവ അരങ്ങേറി.
സാന്ദ്ര മാത്യു അവതാരകയായി.  പുതുവർഷ കേക്ക് മുറിച്ചു പങ്കുവെച്ചാണ് പരിപാടികൾ സമാപിച്ചത്.
നവയുഗം നേതാക്കളായ ഷാജി മതിലകം, ശരണ്യ ഷിബു, ഷഫീക്ക്, അനീഷ കലാം, മഞ്ജു അശോക്, മീനു അരുണ്, സുറുമി നസിം,  ഷിബുകുമാർ, ഷീബ സാജൻ,  അബ്ദുൾ കലാം, നായിഫ്,  റിയാസ്, ആരതി എം.ജി, ലാലു ദിവാകരൻ, അമീന റിയാസ്, സാജൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Tags

Latest News