കൊച്ചി- മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലാം പ്രതി രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബേക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 53 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.
പീഡനത്തിനിരയായ യുവതിയുടെ സുഹൃത്താണ് ഡിംപിള്‍. പീഡനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡിംപിളിന് ഉണ്ടായിരുന്നു. ക്രൂരവും മൃഗീയവുമായ കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്‌തെതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
അന്വേഷണസംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ഡിംപിളിന് ജില്ല വിട്ട് പുറത്ത് പോകുവാന്‍ അനുമതിയില്ല. വിചാരണ പൂര്‍ത്തിയാകുന്നത് വരെ സംസ്ഥാനം വിട്ടും പുറത്ത് പോകാന്‍ പാടില്ലെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.
ഓടുന്ന കാറില്‍ വെച്ചാണ് മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. യുവതി വിവരം സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ സുഹൃത്തായ ഡിംപിള്‍ ഉള്‍പ്പടെ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.