Sorry, you need to enable JavaScript to visit this website.

മക്കയിലെ ഹോട്ടലുകൾ ഹൗസ്ഫുൾ

മക്ക- പരിശുദ്ധ റമദാൻ പ്രമാണിച്ച് മക്ക മസ്ജിദുൽ ഹറം പരിസരത്തെ ഹോട്ടലുകളിലെ മുറികളെല്ലാം നിറഞ്ഞു. റമദാൻ അവസാനത്തെ പത്തിൽ ഒരു ഹോട്ടൽ മുറി പോലും ഒഴിവില്ലെന്നാണ് റിപ്പോർട്ട്. 1,62,000 ഹോട്ടൽ മുറികളാണ് മക്കയിലുള്ളത്. ഇവയിൽ 1,55,000 മുറികളും മുൻകൂർ പണമടച്ച് ബുക്ക് ചെയ്യപ്പെട്ടതായി ഹോട്ടൽ വ്യവസായ രംഗത്തുള്ളവർ പറയുന്നു. റമാദന്റെ ആദ്യ പത്തു ദിവസങ്ങളിൽ ഹോട്ടൽ മുറികളുടെ നിരക്ക് ഇഫ്താർ ഭക്ഷണമടക്കം 1,950 റിയാൽ മുതൽ 2,500 റിയാൽ വരെയാണ്. അവസാന പത്തിൽ ഡബൾ റൂമിന് നിരക്ക് 28,000 റിയാൽ വരെ ഉയർന്നതായും ഒരു ഹോട്ടലിലെ റിസർവേഷൻ ഡയറക്ടറായ റിസ ശലബി പറയുന്നു. ചില ഹോട്ടലുകളിൽ അവസാന പത്തിലെ നിരക്ക് 25,000 റിയാൽ മുതൽ 42,000 റിയാൽ വരെയാണ്. ഇവയിലേറേയും ഹൗസ്ഫുൾ ആണ്.

മുറികളും സ്യൂട്ടുകളും റമദാന് മൂന്ന് മാസം തന്നെ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അവസാന പത്തിൽ സൗദിക്കു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൻകിട വ്യവസായികൾ അടക്കം നിരവധി പ്രമുഖർ ഉംറക്കെത്തും. മിക്ക ഹോട്ടലുകളിൽ ഇപ്പോൾ തന്നെ 98 ശതമാനം മുറികളും നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ തിരക്ക് വർധിച്ചതായും ഹോട്ടൽ രംഗത്തുള്ളവർ പറയുന്നു. മക്കയിൽ 947 അപ്പാർട്ട്‌മെന്റുകളും ഹോട്ടലുകളിലുമായി 1,62,493 മുറികളാണ് തീർത്ഥാടകർക്കായി ഉള്ളത്.
 

Latest News