പാലക്കാട്- കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് മൂന്നു പേര്‍ മരിച്ചതു നിപ്പാ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലത്തെയും ലോകാരോഗ്യ സംഘടനയെയും വിവരം അറിയിച്ചിട്ടുണ്ട്. പരിഭ്രാന്തി ആവശ്യമില്ലെന്നും ബോധവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രിയും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും നേരിട്ട് ബോധവല്‍ക്കരണത്തിനു നേതൃത്വം നല്‍കും. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചികിത്സയെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടെന്നും സര്‍ക്കാര്‍ സുസജ്ജമായ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ അടക്കം എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിപ്പാ വൈറസ് വായുവിലൂടെ പരക്കില്ലെന്നും രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണു പകരുകയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് കിണര്‍വെള്ളത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നു കണ്ടെത്തിയതിനാല്‍ കിണര്‍ മൂടിയെന്നും മന്ത്രി വ്യക്തമാക്കി.