കാട്ടാന സാന്നിധ്യം: സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ നിരോധനാജ്ഞ തുടരുന്നു

ആനയ്ക്കായി തെരച്ചില്‍ നടത്തുന്ന വനസേന.

സുല്‍ത്താന്‍ബത്തേരി-നഗരത്തില്‍ കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തില്‍ മുനിസിപ്പാലിറ്റിയിലെ പത്ത് ഡിവിഷനുകളില്‍ വെള്ളിയാഴ്ച
മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച നിരോധനാജ്ഞ തുടരുന്നു.  വേങ്ങൂര്‍ നോര്‍ത്ത്, വേങ്ങൂര്‍ സൗത്ത്, അര്‍മാട്, കോട്ടക്കുന്ന്, സത്രംകുന്ന്, കട്ടയാട്, സുല്‍ത്താന്‍ബത്തേരി, ചീനപ്പുല്ല്, പഴുപ്പത്തൂര്‍, കൈവട്ടമൂല ഡിവിഷനുകളിലാണ്  കാട്ടാന ഭീതി ഒഴിയുന്നതുവരെ നിരോധനാജ്ഞയുള്ളത്. നിരോധനാജ്ഞ പ്രാബല്യത്തിലുള്ള പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടരുതെന്നും പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


നഗരത്തില്‍നിന്നു തുരത്തിയതിനു പിന്നാലെ കട്ടയാട് വനത്തിലേക്കു നീങ്ങിയ ആനയെ കണ്ടെത്തുന്നതിനു വനസേന നീക്കം ഊര്‍ജിതമാക്കി. തെരച്ചലിനു ഉപയോഗപ്പെടുത്തുന്നതിനു  മുത്തങ്ങ ആനപ്പന്തിയിലെ സുരേന്ദ്രന്‍, സൂര്യ എന്നീ കുംകിയാനകളെ കുപ്പാടി ആര്‍ആര്‍ടി റേഞ്ച് ഓഫീസ് പരിസരത്ത് എത്തിച്ചു. ആന ഉള്‍ക്കാട്ടിലേക്ക് പോയില്ലെന്നാണ് വനസേനയുടെ നിഗമനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചാല്‍ ആനയെ മയക്കുവെടിവച്ച് പിടികൂടും. പാലക്കാട് ധോണിയില്‍ പ്രശ്നം സൃഷ്ടിക്കുന്ന ആനയെ പിടികൂടുന്നതിനു വയനാട്ടില്‍നിന്നു പോയ ആര്‍ആര്‍ടി സംഘം തിരിച്ചെത്തിയിട്ടുണ്ട്. നീലഗിരിയിലെ ഗൂഡല്ലൂരില്‍ ആളുകളെ അപായപ്പെടുത്തുകയും നിരവിധി വീടുകള്‍  തകര്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നു പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഊട്ടി മേഖയില്‍ വനത്തില്‍ വിട്ട മോഴയാനയാണ് സുല്‍ത്താന്‍ബത്തേരി ടൗണില്‍ ഇറങ്ങിയത്.

 

Latest News