കോഴിക്കോട്- നിപ വൈറസ് ബാധിച്ച് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. പനി ബാധിച്ചവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി.
കോഴിക്കോട് ചെമ്പനോട സ്വദേശിയാണ് മരിച്ച ലിനി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ സംസ്‌കരിച്ചു. പനി പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണിത്.
പേരാമ്പ്ര ഉള്‍പ്പെടെയുളള പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഇന്ന് സന്ദര്‍ശിക്കും. പനിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.