കൊച്ചി- കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തപ്പൂണിത്തുറ എസ്എന്‍ ജങ്ഷനില്‍ പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. പുത്തന്‍കുരിശ് നന്ദനം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ ശ്രേയസ് (18) ആണ് മരിച്ചത്.
ആലപ്പുഴയില്‍ നിന്ന് പുത്തന്‍കുരിശിലേക്ക് ബൈക്കില്‍ വരികയായിരുന്നു ശ്രേയസ്. അതിനിടെയാണ് എസ്എന്‍ ജങ്ഷനില്‍ വച്ച് പാല എരുമേലി കെഎസ്ആര്‍ടിസി ബസുമായി ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.